കൽപ്പറ്റ: ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസിൽ നിയമോപദേശം തേടാൻ എക്സൈസ്. ആൻറോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിൻറെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
സുൽത്താൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയാണ് എക്സൈസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്തത്. അനധികൃത മദ്യ ശേഖരം കണ്ടെത്തിയ വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ എന്നായിരുന്നു ആന്റോയുടെ വാദം. തുടർന്നാണ് എക്സൈസ് ലില്ലിയുടെ മൊഴി എടുത്തത്.
വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചെന്നാണ് ആൻ്റോയുടെ ഭാര്യമാതാവായ ലില്ലിയുടെ മൊഴി. എന്നാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയിട്ടില്ല.
രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലില്ലിയെ കേസിൽ പ്രതി ചേർക്കുന്നതിൽ നിയമോപദേശം തേടാനുള്ള എക്സൈസ് സംഘത്തിൻ്റെ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലില്ലിയെ പ്രതി ചേർക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
