പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തെ നിയന്ത്രിക്കുവാൻ പരിചയസമ്പന്നരായ നാലംഗ റഫറി സംഘം

AUGUST 30, 2026, 6:58 AM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തെ നിയന്ത്രിക്കുവാനായി പരിചയസമ്പന്നരായ നാലംഗ റഫറി സംഘം ഇത്തവണയും രംഗത്ത്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി തുടർച്ചയായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തെ നിയന്ത്രിച്ചുവരുന്ന അതേ നാലംഗ സംഘമാണ് ഇത്തവണയും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

ജോസ് ഇടിയാലിൽ, നിണൽ മുണ്ടപ്ലാക്കിൽ, ജെസ്‌മോൻ പുറമടം, സിബി കദളിമറ്റം എന്നിവരടങ്ങുന്ന നാലംഗ റഫറി ടീമാണ് വാശിയേറിയ അന്താരാഷ്ട്ര വടംവലി മത്സരത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വടംവലി മത്സരങ്ങളെ സുഗമമായും കാർക്കശ്യത്തോടെയും, ഒരു പരാതിക്കുപോലും ഇടനൽകാതെ മത്സരങ്ങൾ വിജയകരമായി നിയന്ത്രിച്ച പരിചയസമ്പന്നതയുമായാണ് ഇത്തവണയും ഇവർ കളത്തിലിറങ്ങുന്നത്.

ഷിക്കാഗോ മലയാളികൾക്ക് സുപരിചിതരായ ഈ നാലുപേരും വടംവലി രംഗത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. വർഷങ്ങളായി നിരവധി വാശിയേറിയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ഇവരുടെ പരിചയസമ്പന്നതയും തീരുമാനങ്ങളിലെ കൃത്യതയും മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വലിയ മുതൽക്കൂട്ടാണ്.

vachakam
vachakam
vachakam

ഇവരുടെ പ്രവർത്തനങ്ങളിൽ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന് പൂർണ സംതൃപ്തിയുണ്ടെന്നും, അവരുടെ പ്രൊഫഷണലിസത്തിലും പരിചയസമ്പന്നതയിലും ക്ലബ്ബിന് പൂർണ വിശ്വാസമുണ്ടെന്നും ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ അറിയിച്ചു.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam