പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി

OCTOBER 21, 2026, 9:38 AM

ഡാളസ് : ഡാളസിൽ നോർത്ത് ടെക്‌സസ് കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ 2026ൽ വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

ഗ്രാപെവിനിൽ നടന്ന ചടങ്ങിൽ ബാബു ജോസ്, ബിജിലി ബാബു, ജോൺ മാത്യൂ, തോമസ്, മേരി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. തോമസ് തൈമുറിയിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാ. ജോസഫ് കുര്യൻ പ്രാർത്ഥന നിർവഹിച്ചു.

സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, എം.ഡി.ഒ അനുപ് ചെറിയാൻ, സൂപ്പർവൈസർമാരായ സാബു മാത്യു, ജോസഫ് ജോർജ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. ദീർഘകാലത്തെ സേവന സ്മരണകളും അനുഭവങ്ങളും പങ്കുവെച്ച സഹപ്രവർത്തകർ ഏവർക്കും ആശംസകൾ നേർന്നു.

vachakam
vachakam
vachakam


പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട് സഹപ്രവർത്തകർ സംസാരിച്ചു. ദീർഘകാലം ഒരുമിച്ചു ജോലി ചെയ്തപ്പോൾ ഉണ്ടായ തങ്ങളുടെ രസകരവും ഹൃദശ്യസ്പർശിയായ ഓർമ്മകൾ പങ്കുവച്ചു. ജോലിസ്ഥലത്തെ ജീവിതാനുഭവങ്ങളുടെ പങ്കുവെക്കൽ വന്നുചേർന്നവർക്കെല്ലാം പ്രചോദനം ആയി.

മീറ്റിങ്ങിൽ പങ്കെടുത്തവർ ഈ മലയാളി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു.

vachakam
vachakam
vachakam

റോയ് ജോൺ, തോമസ് തൈമുറിയിൽ, സുനിൽ കരടിയിൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സുനിൽ കരടിയിൽ നന്ദി രേഖപ്പെടുത്തി. രുചികരമായ മെഡിറ്ററേനിയൻ ഭക്ഷണത്തോടും സന്തോഷനിമിഷങ്ങളോടും കൂടി ചടങ്ങ് സമാപിച്ചു.

റോയ് ജോൺ, ഡാളസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam