ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24 കാരിയായ യുവതി മരിച്ചു

NOVEMBER 4, 2026, 3:21 AM

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി മരിച്ചു. റേച്ചൽ അപ്പ എന്ന മുൻ കോളേജ് ഹോക്കി താരമാണ് മരിച്ചത്.

പാർക്കിൻസൺസ് ഫൗണ്ടേഷന് വേണ്ടി ധനസമാഹരണം നടത്തുന്നതിനാണ് അവൾ മാരത്തണിൽ പങ്കെടുത്തത്. മാൻഹട്ടനിലെ സെൻട്രൽ പാർക്കിൽ വെച്ച് കുഴഞ്ഞുവീണ റേച്ചലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനാട്ടമിക് മസിലുകൾ അതിവേഗം തകരുന്ന 'റാബ്‌ഡോമയോലിസിസ് ' എന്ന അപൂർവ്വ അവസ്ഥയാണ് മരണകാരണമെന്ന് അവളുടെ പിതാവ് സ്റ്റീവ് അപ്പ വ്യക്തമാക്കി. ആരോഗ്യവതിയായ യുവതിയുടെ വേർപാടിൽ മാരത്തൺ സംഘാടകരായ 'ന്യൂയോർക്ക് റോഡ് റണ്ണേഴ്‌സും' ബന്ധുക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam