ആലപ്പുഴ : അനധികൃതമായി സൂക്ഷിച്ചിരുന്ന 85 ലിറ്റർ സ്പിരിറ്റും തലയോട്ടിയോടുകൂടിയ രണ്ട് മാൻകൊമ്പുകളും എക്സൈസ് സംഘം പിടികൂടി.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഷാപ്പുകളിൽ കള്ളിൽ കലക്കുന്നതിനായി ഇയാൾ ചില്ലറയായി സ്പിരിറ്റ് എത്തിച്ചു വിൽപ്പന നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷ്ണപുരം ഓച്ചിറ ഞക്കനാൽ ആശാന്റെയ്യത്ത് അശോകന്റെ വീട്ടിൽനിന്നാണ് ഇവ കണ്ടെടുത്തത്.
സർക്കിൾ ഇൻസ്പെക്ടർ ആർ ജി രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, കൊല്ലം ഐബി പ്രിവന്റീവ് ഓഫീസർ മനു ആർ എന്നിവർക്കൊപ്പം കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
