ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി.
പ്രതികൾ ഇതിനോടകം 17 വർഷത്തിലേറെയായി ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും, ഇവരുടെ അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശിക്ഷ മരവിപ്പിച്ചതോടെ പ്രതികൾക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് സുപ്രിംകോടതി ജാമ്യം നൽകിയത്.
പ്രതികളിൽ ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും ജാമ്യം അനുവദിക്കുന്ന വേളയിൽ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 28ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തങ്ങളുടെ ശിക്ഷ ശരിവെച്ച 2017 മെയ് മാസത്തിലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി. അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തെങ്കിലും, ദീർഘകാലത്തെ തടവുശിക്ഷയും അപ്പീലിലെ നിയമവശങ്ങളും കണക്കിലെടുത്ത് വിചാരണക്കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിക്കാൻ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
