തിരുവനന്തപുരം: ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി. ഡിപ്രഷന് കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷമാണ് അധ്യാപകന് ജീവനൊടുക്കിയത്.
നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന് (36) ആണു ചിറയിന്‍കീഴില്‍ ഇന്നലെ ജീവനൊടുക്കിയത്.
ഏവിയേഷന്‍ ട്രെയിനര്‍ ആയിരുന്ന ജോഷ്മിന് സംഭവത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരുന്നതായി സുഹൃത്തുക്കള്‍ പൊലീസില്‍ മൊഴി നല്കി. കഴക്കൂട്ടം കുളത്തൂരിലെ വാടവീട്ടില്‍ ഒറ്റയാക്കാണ് ജോഷ്മിന് താമസിച്ചിരുന്നത്. അവിവാഹിതനാണ്.
ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപം രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഗേറ്റിനു സമീപം വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കിലേക്കു കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
