കുടിച്ച് ലക്കുകെട്ട് ആകെ ബഹളം: ഒടുവിൽ കുളിപ്പിച്ച് ലഹരി ഇറക്കി പൊലീസ്! 

MAY 2, 2024, 7:13 AM

പത്തനംതിട്ട:  മദ്യപിച്ച് ലക്കുകെട്ട് കുടുംബനാഥൻ വീട്ടിൽ കിടന്ന് പൊരിഞ്ഞ വഴക്ക്. ഭാര്യയെ തല്ലുകയും, വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോൾ സഹികെട്ട് പൊലീസിനെ വിളിച്ചു വരുത്തി. 

പൊലീസെത്തിയപ്പോഴും 56 കാരന് കുലുക്കമില്ല, ഒടുവിൽ ആളെ കുളിപ്പിച്ച് ലഹരി ഇറക്കി!   ആറന്മുള പോലീസ് ആണ് മദ്യപനെ കുളിപ്പിച്ച് സ്റ്റേഷനിലെത്തിച്ച് ഉപദേശിച്ചു വിട്ടത്. 

 പൊലീസിനെ കണ്ടിട്ടും കുലുക്കമില്ലാത്ത മദ്യപന്റെ കെട്ടിറക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഉദ്യോ​ഗസ്ഥർ ആലോചിച്ച സമയത്താണ്  കുളിപ്പിക്കാന്‍ തീരുമാനിച്ചത്. 

vachakam
vachakam
vachakam

പിന്നീട് ഇയാളെ പിടിച്ചു വലിച്ച്  പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു. ഒടുവിൽ പൊലീസ് തന്നെ കുളിപ്പിച്ചു. ഇതിനിടയിൽ മദ്യപന് വാശി, തുടങ്ങിയ ആള്‍ തന്നെ കുളിപ്പിച്ചു തീർക്കണം എന്ന്. 

ബോധം വന്നതോടെ  ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെതിരായ വകുപ്പ് ചുമത്തി കേസെടുത്തു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു!! 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam