ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സിലെ അറ്റകുറ്റപണി   വൈ​കും; പി​ണ​റാ​യി പു​തി​യ വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റു​ന്നു

NOVEMBER 8, 2026, 7:36 PM

തി​രു​വ​ന​ന്ത​പു​രം: ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സിലെ അറ്റകുറ്റപണി വൈ​കുന്നതിനാൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പു​തി​യ വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റു​ന്നു.

നി​ല​വി​ൽ ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം ഇ​ട​പ്പ​ഴ​ഞ്ഞി​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് താ​മ​സം മാ​റ്റു​ന്ന​ത്. ജ​ഗ​തി സ്കൂ​ളി​ന് സ​മീ​പം ഈ​ശ്വ​ര​വി​ലാ​സം റോ​ഡി​ലെ 138-ാം ന​മ്പ​ർ വീ​ട്ടി​ലാ​ണ് താ​മ​സ​മൊ​രു​ക്കു​ന്ന​ത്. 

 ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. എ​ന്നാ​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​പോ​യി​ല്ല. ഇ​തി​നി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ​യു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ മു​റി​ക​ള​ട​ക്കം ന​ശി​ച്ച​തും പ​ണി വൈ​കാ​ൻ കാ​ര​ണ​മാ​യി.

vachakam
vachakam
vachakam

 ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​വി​ടു​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​ത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam