ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം 

OCTOBER 19, 2026, 8:05 AM

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം. കഴിഞ്ഞ മാസം 30 ന് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാൻ സ്ലാബ് തുറന്നപ്പോൾ തൊഴിലാളികളാണു മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ഉടൻ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് നടന്ന അന്വേഷണത്തിൽ  ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്ത് പിടിയിലായി. നിസാറിനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. സിസിടിവി ദൃശ്യങ്ങളും മറ്റുതെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്യാംജിത്ത് പിടിയിലായത്.  

 പൂർണമായും ജീർണിച്ച മൃതദേഹം മൃഗത്തിന്റേതാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധിച്ചപ്പോൾ മൃഗത്തിന്റേതല്ലെന്നു തെളിഞ്ഞു. വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ തലയോട്ടി കണ്ടെത്തുകയായിരുന്നു. ഹാർബറിലെ ശുചിമുറികൾ വാടകയ്ക്കു നൽകുന്നയാളാണ് കൊല്ലപ്പെട്ട നിസാർ. ഇയാൾ അവിടെത്തന്നെയായിരുന്നു താമസം. 

vachakam
vachakam
vachakam

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഭവദിവസം പ്രതിയെ നിസാർ ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതി നിസാറിനെ ആദ്യം കൈ ഉപയോഗിച്ച് മർദിക്കുകയും പിന്നീട് ശുചിമുറിയിൽ വച്ചിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്റെ മൂടി തുറന്ന് അതിൽ തള്ളുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam