കോട്ടയം: അത്തപൂക്കളമൊരുക്കാൻ പൂവ് വേണമെല്ലോ? പൂക്കടയിൽ ചെയ്യുമ്പോഴോ പൂവുകൾക്ക് പൊന്നും വില.
മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തിൽ ഒരുമുഴം മുല്ലപ്പൂവിന് 70 മുതൽ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യത.
തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയർന്നത്.
തമിഴ്നാട്ടിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതൽ 6000 രൂപവരെയായി. അരളി, വെള്ള ജമന്തി, ചെത്തി എന്നിവയുടെ വിലയും മുന്നിൽ തന്നെയാണ്.
അരളിപ്പൂവില കിലോഗ്രാമിന് 450-ൽ നിന്ന് 500 രൂപയായി. വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്. ബട്ടൺ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കൾക്ക് 500 രൂപയായി. മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്. വാടാമുല്ലയ്ക്ക് 400 രൂപയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
