തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം പോത്തൻകോട്-വെമ്പായം റോഡിൽ മേലെമുക്കിലായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പനവൂർ മൂഴി കുലപ്പള്ളി വി വി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന,(55) ഇവരുടെ ബന്ധുവായ ഹരികുമാർ (46)എന്നിവരാണ് മരിച്ചത്. വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെയും ശോഭനയെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയുടെ ഭാര്യ ആശ. മക്കൾ ഹരി പ്രിയ, ആദിത്യൻ. ശോഭനയുടെ മക്കൾ വിഷ്ണുകുമാർ ആർ എസ് വിപിൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
