തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മന്ത്രിസഭയ്ക്ക് പുറത്തു നിന്ന് മതിയെന്ന നിലപാടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ.
അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സതീശൻ നേതൃത്വത്തെ നിലപാട് അറിയിക്കുന്നത്. കെപിസിസി അധ്യക്ഷൻ മാറിയാൽ കൺവീനറും മാറട്ടെ എന്നാണ് സതീശൻ പക്ഷത്തിൻ്റെ അഭിപ്രായം.
തൽക്കാലം മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നും മുഖ്യമന്ത്രി ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയ അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.
ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
