മോഷണം പോയത്   പ്യൂരിഫൈ ചെയ്യാൻ മറ്റ് കടക്കാർ നൽകിയ സ്വർണം

NOVEMBER 12, 2026, 11:06 PM

തിരുവനന്തപുരം:  പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാർ ഏൽപ്പിച്ച സ്വർണമാണ് മോഷണം പോയതെന്ന്  വൈഷ്ണവി ജ്വല്ലറി ഉടമ മനോജ്. കടയടച്ച് വീട്ടിൽ പോകുന്നതിനിടെയാണ് മോഷണം നടന്നത്. രണ്ട് വാഹനങ്ങളിലായാണ് മോഷ്ടാക്കൾ എത്തിയത്.

ഒരു ബൈക്കിൽ രണ്ട് പേരും മറ്റൊരു ബൈക്കിൽ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. രാത്രി 10.30നാണ് കടയടച്ചത്. 10.33നായിരുന്നു മോഷണം നടന്നത്. മോഷ്ടാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നു. മുഖം വ്യക്തമായിരുന്നില്ലെന്നും മനോജ് പറഞ്ഞു. മോഷ്ടാക്കൾ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹോണ്ട CB 350 ബൈക്കിലാണ് പ്രതികളെത്തിയത്. ബുള്ളറ്റിലാണ് പ്രതികൾ എത്തിയതെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. മോഷ്ടാക്കൾ എത്തിയ ഹോണ്ട മോഡൽ ബൈക്ക് വാങ്ങിയ ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

vachakam
vachakam
vachakam

മഹാരാഷ്ട്ര സ്വദേശിയാണ് മനോജ്. ചാലയിലെ സഭാവതി കോവിൽ റോഡിലാണ് മനോജിന്റെ ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.  

 നാലഞ്ച് കടകളിലെ സ്വർണമാണ് ഒറ്റയടിക്ക് മോഷണം പോയത്. . പൊലീസ് മനോജിന്റെ മൊഴിയെടുത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam