മുഖ്യമന്ത്രി വി ഡി സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

NOVEMBER 12, 2026, 9:50 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മന്നം ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലേക്ക്.ജനുവരി 2ന് നടക്കുന്ന മന്നം ജയന്തിദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കും എൻഎസ്എസിനും ഇടയിൽ നടത്തിയ ചർച്ചകളിലാണ് തീരുമാനം.മന്ത്രി കെ മുരളീധരനും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കും. 

മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും പരസ്യമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്.പിന്നാലെ, തെരഞ്ഞെടുപ്പിന് മുമ്പ് സതീശൻ തന്നെ കാണാൻ വന്നിരുന്നെന്ന് സുകുമാരൻ നായർ തിരിച്ചടിച്ചിരുന്നു.

അതേസമയം, മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് എത്തുന്നത്.ഇതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞുരുകുന്നതായാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam