യൂണിവേഴ്‌സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസറെ പൂജപ്പുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

NOVEMBER 12, 2026, 8:32 PM

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പൂര്‍ണിമ ജെ. പ്രകാശിനെ (45) പൂജപ്പുര ചാടിയറ ലെയ്നിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ ഇവര്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്ന പൂര്‍ണിമ ബുധനാഴ്ച കോളേജില്‍ തിരികെ എത്തേണ്ടതായിരുന്നു. എന്നാല്‍ അവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുകയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്തതോടെ സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പൂജപ്പുര പോലീസില്‍ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തുറന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അവിവാഹിതയായ പൂര്‍ണിമയ്ക്ക് അടുത്ത ബന്ധുക്കളായി ആരും ജീവിച്ചിരിപ്പില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam