തൃശൂര്‍: കാറില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി സ്റ്റേഷന് റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചളിങ്ങാട് കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഡ്രൈവിംഗ് സീറ്റിനടിയില്‍ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്ളോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 39.390 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്.
നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടില്‍ മിന്‍ഷാദ് (33) നെയും കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പില്‍ വീട്ടില്‍ ഷജില്‍ (33) നെയുമാണ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത എം.ഡി.എം.എ. കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി അളവിലുള്ളതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
