ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങൾക്ക് ദാരുണാന്ത്യം

NOVEMBER 12, 2026, 8:00 PM

തൃശൂര്‍: സഹോദരങ്ങളായ രണ്ടുകുട്ടികള്‍ വീടിന് സമീപത്തെ ക്ഷേത്ര കുളത്തില്‍ വീണുമരിച്ചു.  വടക്കേക്കാട് മണികണ്‌ഠേശ്വരത്താണ് ദാരുണമായ സംഭവം നടന്നത്. 

 വടക്കേക്കാട് കല്ലിങ്ങല്‍ മേലെപുര വീട്ടില്‍ പ്രതീപ് സജിത ദമ്പതികളുടെ മക്കളായ സ്വായി ദീപ് (9) സ്വാതിക്(7) എന്നിവരാണ് മരിച്ചത്. തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സായിദീപും ഒന്നാന്തരം വിദ്യാര്‍ഥിയായ സ്വാതികും സ്‌കൂള്‍ വിട്ടു വന്ന ശേഷം വീടിനടുത്ത് ഇരിക്കുകയായിരുന്നു.

വൈകിട്ട് അഞ്ചരയോടെ ജോലി കഴിഞ്ഞു വന്ന ശേഷം പുറത്തേക്ക് പോവുകയായിരുന്ന അച്ഛന്‍ പ്രദീപ് കുട്ടികളോട് കുളത്തിനടുത്തേക്ക് പോകരുത് എന്ന് പറഞ്ഞായിരുന്നു പോയത്.തുടര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞ് മക്കളുടെ ശബ്ദം ഒന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ സജിത അന്വേഷിച്ചപ്പോള്‍ കുട്ടികളെ കണ്ടെത്താനായില്ല.

vachakam
vachakam
vachakam

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികള്‍ ക്ഷേത്രം കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam