തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി തട്ടിയെടുത്തത് നാലേകാൽ കോടി രൂപ 

NOVEMBER 12, 2026, 7:25 PM

 തൃശൂർ: സംസ്ഥാനത്ത് ഇതാ വീണ്ടുമൊരു ബാങ്ക് തട്ടിപ്പ് കൂടി കളം പിടിക്കുന്നു.   നന്തിപുലം സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽനിന്ന് 4.25 കോടി രൂപ മുൻ സെക്രട്ടറി തട്ടിയെടുത്തന്നാണ് ആക്ഷേപം, അരനൂറ്റാണ്ടോളമായി സിപിഎം ഭരിക്കുന്ന ബാങ്കാണിത്. 

ഈ തുക സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചുവെന്നാണ് വിവരം.  ഓഡിറ്റിൽ തട്ടിപ്പു കണ്ടെത്തിയതോടെ ബാങ്കിന്റെ ഭരണസമിതി തന്നെ പൊലീസിനു പരാതി നൽകുകയായിരുന്നു.

ഓഡിറ്റ് പരിശോധനയ്ക്കിടെ കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള 3 മാസത്തിനിടെ ബാങ്കിന്റെ നിക്ഷേപഫണ്ടിൽനിന്നു പലതവണയായി പണം നഷ്ടപ്പെട്ടതു ശ്രദ്ധയിൽപെട്ടിരുന്നു. വിശദമായ പരിശോധനയിൽ നന്തിപുലം ബാങ്ക് മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള തുകയിൽനിന്നു 4.25 കോടി രൂപയോളം കാണാനില്ലെന്നു വ്യക്തമാകുകയായിരുന്നു.

vachakam
vachakam
vachakam

 കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹി കൂടിയായിരുന്ന മുൻ ബാങ്ക് സെക്രട്ടറി ആണു പദവിയിൽനിന്നു വിരമിക്കുന്നതിനു മുൻപു വെട്ടിപ്പു നടത്തിയത്.

 നഷ്ടപ്പെട്ട തുക മുൻ സെക്രട്ടറിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഈടാക്കാൻ നിയമനടപടി തുടങ്ങിയെന്നു സഹകരണ ജോയിന്റ് റജിസ്ട്രാർ പി.രാമചന്ദ്രൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam