കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു.സതീശൻ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും കുറച്ചു വൈകിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു.
ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു.മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ ഇനി മുന്നോട്ടുപോകും. അദ്ദേഹം കൂടി അങ്ങനെ നിൽക്കണമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് ആർക്കും അമിതമായി വിധേയപ്പെടില്ല. എൻഎസ്എസ് സംസ്ഥാന സർക്കാരിന്റെ മുന്നിലോ കേന്ദ്ര സർക്കാരിന്റെ മുന്നിലോ ഒരാവശ്യവും വെച്ചിട്ടില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നത് മാത്രമാണ് ആവശ്യം. ഈ ആവശ്യം രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുമില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
