മലയാളികൾ മനസിലാക്കാതെപോയ എഴുത്തുകാരൻ പാറപ്പുറത്ത് ജന്മശതാബ്ധിയിലേക്ക്

APRIL 29, 2024, 7:05 PM

കൊച്ചി: ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965ൽ നാട്ടിൽ മടങ്ങിയെത്തിയ ഒരു മനുഷ്യൻ. കുറെഞ്ഞാരു സമയം കൊണ്ട് മലയാളികളുടെ  മനസ്സ് കീഴ്‌പ്പെടുത്തിയ എഴുത്തുകാരനായി മാറി. ആ മനുഷ്യൻ മറ്റാരുമല്ല, പാറപ്പുറത്ത് ഈശോ മത്തായി. പ്രതിഭയുള്ളവരെ നിരാകരിക്കുകയും അതില്ലാത്തവരെ പൊക്കിക്കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് നമ്മൾ.   അതുകൊണ്ടുതന്നെ പാറപ്പുറത്തിന്റെ മഹത്വം വേണ്ടവിധം മലയാളി മനസ്സിലാക്കിയില്ലെന്ന് പ്രശസ്ത നിരൂപകനായ പ്രൊഫ. തോമസ് മാത്യു.

കെസിബിസിയുടെ സാഹിത്യ ചർച്ചാവേദിയായ വാങ്മയം ഏപ്രിൽ 27ന്  പാലാരിവട്ടം പിഓസിയിൽ സംഘടിപ്പിച്ച 'അരനാഴികനേരം നോവലും സിനിമയും, പാറപ്പുറം ജന്മശതാബ്ധിയിലേക്ക്  എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരുകഥയെ എങ്ങിനെ മനോഹരമായൊരു തിരക്കഥയാക്കാമെന്ന് മലയാളികൾക്ക് കാണിച്ചുകൊടുത്ത അപൂർവ്വം പ്രതിഭകളിലൊരാളായിരുന്നു പാറപ്പുറത്ത്. ഒപ്പം സുന്ദരമായി ചെറുകഥകൾ മെനെഞ്ഞെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നോവലും തിരക്കഥയും ഒരുപോലെ വഴങ്ങിയിരുന്ന പാറപ്പുറം എഴുത്തുകാർക്കെന്നും ഉത്തമ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേവലം 57-ാം  കടന്നുപോയത്. സിനിമയിലും ടിവിയിലും ഒരുപോലെ മികവുതെളിയിച്ച ആദം അയൂബ് പാറപ്പുറത്തിന്റെ അസാമാന്യകഴിവുകളുടെ കാണാപ്പുറങ്ങൾ സുദീർഘമായി വിവരിച്ചു.

vachakam
vachakam
vachakam

മലയോരമേഖലയിലെ പ്രത്യേകിച്ച് യാക്കോബായ, ഓർത്തഡോക്‌സ് ക്രിസ്ത്യൻ വിഭാഗങ്ങളുടെ ജീവിതപശ്ച്ചാത്തലത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്ന ആ മേഖലയിൽ നിന്നുള്ള എഴുത്തുകാരനാണ് പാറപ്പുറത്ത്. 42-ാം വയസിൽ 90കാരനായൊരു മനുഷ്യന്റെ മനോനില ആ വ്യദ്ധന്റെ തന്നെ കാഴ്ചപ്പാടിലൂടെ പാറപ്പുറത്ത് എഴുതുമ്പോൾ മാജിക്കൽ റിയലിസത്തിന്റെ മലയാളത്തിലെ എഴുത്തനുഭവമായി മാറുന്നു. അത്  വായനക്കാരനെ അത്യത്ഭുതമായൊരു അനുഭൂതിയിലേക്ക് നയിക്കുകതന്നെയാണ് ചെയ്തതെന്ന് കാർട്ടൂണിസ്റ്റും മുതിർന്ന പത്രപ്രവർത്തകനുമായ ജോഷി ജോർജ് അഭിപ്രായപ്പെട്ടു.

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam