കണ്ണൂർ: കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ടെന്നും ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.
മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ല. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപ വൈദ്യുതി നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല. കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുന്നു. കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണെന്നും ജിഎൻഎയുമായി വൈദ്യുതി കരാർ ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കരാർ പ്രയോഗികമല്ല. അതിന്റെ പ്രയാസങ്ങൾ ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
