മെസ്സിയുടെ പേരിലെ തട്ടിപ്പ്;   ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി 

NOVEMBER 13, 2026, 12:12 AM

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം. 

ഗോകുലത്തിനും ഹിന്ദുജ ഫൈനാസിനും പുറമെ ആന്‍റോ അഗസ്റ്റിനും മത്സരത്തിനെന്നു പറഞ്ഞു വ്യാപകമായി ഫണ്ട് ശേഖരിച്ചതായാണ് എസ്ഐടിയുടെ വിലയിരുത്തൽ. ഇതിനായി വൻകിടക്കാരുടെ യോഗം മലപ്പുറത്തു വിളിച്ചു ചേർത്തിരുന്നു. ഇത് സ്ഥിരീകരിച്ച് യോഗത്തിൽ പങ്കെടുത്ത ചിലർ എസ്ഐടിക്ക് മൊഴി നൽകി. ഇതിന് പിന്നാലെ ഫോറെൻസിക് ഓഡിറ്റിങ്ങിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം.

പണം വന്നു പോയ വഴികൾ തേടി ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഓഡിറ്റിങ് നടത്തുന്നത്. രണ്ടു ലക്ഷം രൂപക്ക് മേലുള്ള ഫണ്ട് കൈമാറ്റങ്ങളാണ് ഫോറെൻസിക് ഓഡിറ്റിങ്ങിലൂടെ പരിശോധിക്കുന്നത്. പണത്തിന്‍റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരെന്ന് കണ്ടെത്താനാണ് അന്വേഷണം.

vachakam
vachakam
vachakam

 അർജന്‍റീനയ്ക്ക് വേണ്ടി വിദേശത്തേക്ക് അയച്ച പണം ആരുടെ കയ്യിലെത്തിയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും എസ്ഐടി വിവരം തേടും.

മെസിയെ കേരളത്തിലെത്തിക്കുന്ന പരിപാടിയുടെ സ്പോൺസർഷിപ്പ് ഉത്തരവ് വന്ന ശേഷം ആയിരത്തിനടുത്ത് അകൗണ്ടുകളിൽ നിന്ന് ആന്‍റോയ്ക്ക് പണമെത്തിയെന്നാണ് കണ്ടെത്തൽ. അതേസമയം അന്വേഷണവുമായി ഫണ്ട് കൈമാറിയവർ സഹകരിക്കുന്നില്ല. പണം കൈമാറിയവരിൽ പലരും സംശയകരമായ പശ്ചാത്തലം ഉള്ളവരാണെന്നും ഭൂരിഭാഗവും കള്ളപണമാണെന്നുമാണ് നിഗമനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam