കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടർന്നേക്കും

NOVEMBER 12, 2026, 11:34 PM

ദില്ലി : ആരാകും അടുത്ത കെപിസിസി അധ്യക്ഷൻ? ഈ ചോദ്യത്തിന് ഇനിയും കോൺ​ഗ്രസിൽ നിന്ന് ഉത്തരം ലഭിക്കുന്നില്ല, ഒറ്റപേരിലേക്ക് എത്താൻ ഇനിയും സാധിച്ചിട്ടില്ല, 

അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

  ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും.   സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.

vachakam
vachakam
vachakam

സംസ്ഥാന മന്ത്രിസഭാ പദവി വഹിക്കുന്നതിനൊപ്പം അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതിൽ പ്രശ്നമല്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. കർണ്ണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി കെ. ശിവകുമാറും, തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ച മുൻ മാതൃകകൾ ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam