മുൻ കായിക മന്ത്രി ഉൾപ്പെട്ട മെസ്സി കേസ്; ഉത്തരവ് ഇന്നിറങ്ങും

NOVEMBER 12, 2026, 8:26 PM

തിരുവനന്തപുരം: മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെട്ട മെസ്സി കേസിൽ ഉത്തരവ് ഇന്നിറങ്ങും. വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവ് പുറത്തിറങ്ങിയാൽ പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. 

മന്ത്രി വി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.ഈ മൂന്ന് പേരെക്കൂടാതെ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.

അതേസമയം, മെസിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം നടത്തും.ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam