മലപ്പുറം: വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ചതിൽ പ്രതിഷേധം ശക്തം.
അനാസ്ഥയിൽ കർശന നടപടി വേണമെന്നാണ് മരിച്ച ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടുന്നത്. 'മോൻ പോയി, ഇനി ഇങ്ങനെ മറ്റാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന്' ജുനൈദിന്റെ കുടുംബം പ്രതികരിച്ചു.
സാധാരണ കളിയ്ക്കാൻ പോകുന്ന പോലെ പോയതായിരുന്നു ജുനൈദ്. മുമ്പും ഈ സ്ഥലത്ത് അനാസ്ഥ കണ്ടെത്തിയിട്ടുണ്ടെന്നും ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുതെന്നും ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സംഭവത്തിൽ കെഎസ്ഇബി ഇന്നലെ കുട്ടിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്നും അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം രാത്രി കെസ്ഇബി വെന്നിയൂറ് സെക്ഷൻ ഓഫിസിൽ ഡിവൈഎഫ്ഐയും യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
