എല്‍പിഎസ് ടി സമരം; വളര്‍മതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി

NOVEMBER 12, 2026, 8:04 PM

തിരുവനന്തപുരം: എല്‍പിഎസ്ടി സമര നേതാവ് വളര്‍മതി വീണ്ടും ആശുപത്രിയില്‍. പ്രതിഷേധക്കാരാണ് വളര്‍മതിയെ ആശുപത്രിയിയിൽ എത്തിച്ചത്. 

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. നിലവില്‍ വളര്‍മതിയുടെ നിരാഹാര സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം കടുപ്പിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.  

 ബുധനാഴ്ച്ച, സമരപ്പന്തല്‍ പൊളിച്ച് ബലം പ്രയോഗിച്ച് വളര്‍മതിയെ പൊലീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയിലും സമരം തുടര്‍ന്ന വളര്‍മതി നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി സമരപ്പന്തലിലേക്ക് തിരികെയെത്തുകയായിരുന്നു.  

vachakam
vachakam
vachakam

അതേസമയം  എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ് രം​ഗത്തെത്തി. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജന്തര്‍ മന്തറില്‍ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തിയതു പോലെയാണ് കേരളത്തിലും ഇന്നലെ സംഭവിച്ച കാര്യം. ദില്ലിയില്‍ പ്രതിഷേധം നടത്തിയ അതേയാളുകളാണ് ഇവിടെ നാട് ഭരിക്കുന്നത്. സമരപ്പന്തല്‍ പൊളിക്കുകയും ബലം പ്രയോഗിച്ച് വളര്‍മതിയെ നീക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന്റേത് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam