കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ പഞ്ചായത്ത് വളപ്പിൽ എൻഡോസൾഫാൻ ബാധിതരുടെ ഓർമയ്ക്കായി നിർമിച്ച ശിൽപം അനാച്ഛാദനം ചെയ്തു.
കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപം രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് ശിൽപം അനാച്ഛാദനം ചെയ്തത്. അതേസമയം ഉദ്ഘാടകനായി നേരത്തെ നിശ്ചയിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുക്കാത്തതിൽ ശിൽപി കാനായി കുഞ്ഞിരാമൻ അതൃപ്തി അറിയിച്ചു. പരിപാടി ഉദ്ഘാടനം ചെയ്താൽ സ്പീക്കർക്ക് എന്തെങ്കിലും കുഴപ്പം പറ്റുമോ എന്ന് അറിയില്ലെന്നും കലയിൽ രാഷ്ട്രീയം കാണില്ലെന്നും കാനായി പറഞ്ഞു.
തിരുവഞ്ചൂർ അനാച്ഛാദനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെയാണ് സ്പീക്കർ എത്തില്ല എന്ന് സംഘാടകർ അറിയിച്ചത്. ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശിൽപം ജനങ്ങൾക്കുള്ളതാണെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ നിലവിള ചിത്രീകരിക്കുന്നതിനായി വലിയ തലകളും കൈകളുമുള്ള 2 കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് നിൽക്കുന്ന അമ്മയുടെ ശിൽപമാണ് അനാച്ഛാദനം ചെയ്തത്. 40 അടി ഉയരമുള്ള ഈ ശിൽപം കാനായി പണിതതിൽ ഏറ്റവും ഉയരം കൂടിയതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
