കടമ്പനാട് സ്വദേശിയായ യുവതി ജീവനൊടുക്കിയ കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്  വീഴ്ച; തെളിവായി സിസിടിവി ദൃശ്യങ്ങൾ

NOVEMBER 12, 2026, 11:27 PM

 പത്തനംതിട്ട: കടമ്പനാട് സ്വദേശിയായ യുവതി ജീവനൊടുക്കിയ കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന് വീണ്ടും വീഴ്ച. ഈ വീഴ്ച വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.  2026 ഫെബ്രുവരി 14ലെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ സിസിടിവിയിൽ  സിഐയും എസ്ഐയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് പൊലീസിനുണ്ടായ വീഴ്ച വ്യക്തമാണ്. 

 ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പേ  യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടെന്ന് സിഐ എസ്ഐയോട് പറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ സിഐ ഇക്കാര്യം പറഞ്ഞിട്ടും എസ്ഐ അന്വേഷിച്ചില്ല. ഭർത്താവ് അനിൽകുമാർ യുവതിയുടെ ഫോൺ എടുത്തുകൊണ്ടുപോയി എന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

2026 ഫെബ്രുവരി 14നാണ് യുവതി ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ഭര്‍ത്താവ് അനില്‍ കുമാറും മകളുമായി  പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പിതാവ് പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ അനില്‍ കുമാറിന്റെ കൈയിലാണെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.   

vachakam
vachakam
vachakam

എന്നാല്‍ കൃത്യമായ അന്വേഷണം നടത്താതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരിയെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്നുണ്ടായ പുനരന്വേഷണത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് അനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മരിക്കുന്നതിന് മുമ്പ് യുവതി ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തിലെ ആറിലധികം ഭാഗങ്ങളില്‍ പരിക്കുണ്ട്. 13 ആന്റിമോര്‍ട്ടം ഇഞ്ചുറിയില്‍ 12 എണ്ണവും മരണത്തിന് മണിക്കൂറുകള്‍ മുമ്പ് ഉണ്ടായതാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് ലഭിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam