ചാലയിലെ സ്വര്‍ണക്കവര്‍ച്ച; പ്രതികളുടെ ബൈക്ക് തിരിച്ചറിഞ്ഞു

NOVEMBER 12, 2026, 11:10 PM

തിരുവനന്തപുരം: ചാലയില്‍ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. HONDA CB 350 MODEL ബൈക്കിലാണ് പ്രതികള്‍ എത്തിയത്.നിലവിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതിനാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ജ്വല്ലറി ഉടമയായ നന്ദകുമാര്‍ കട അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ തിരുവനന്തപുരം മരക്കട റോഡിലെ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് മോഷണം നടന്നത്. രണ്ട് കിലോ സ്വര്‍ണം പോയി എന്നാണ് സ്ഥാപനയുടമ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.

രണ്ട് വണ്ടികളിലായാണ് മോഷ്ടാക്കള്‍ എത്തിയതെന്നും താനും മകനും രണ്ട് വണ്ടികളിലായി വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. 10.30ന് കട അടച്ചു. 10.33നാണ് മോഷ്ടാക്കള്‍ എത്തിയത്. നന്ദകുമാറിന്റെ കൈയിലാണ് ബാഗ് ഉണ്ടായിരുന്നത്. ഇവരെ പിന്തുടര്‍ന്ന് എത്തിയ മോഷ്ടാക്കള്‍ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam