കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.കഴിഞ്ഞ ദിവസം പവന് 1,00,920 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 1,00,320 രൂപയാണ് നൽകേണ്ടത്, അതായത് ഒരു ലക്ഷം തൊടാൻ ഇനി വെറും 320 രൂപ വ്യത്യാസം മാത്രം. ഗ്രാമിന് 12,540 രൂപയാണ് വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലും സ്വർണവില നിർണയിക്കുന്നത്. യുഎസിൽ പണപ്പെരുപ്പം കൂടിയെന്ന റിപ്പോർട്ടിന് പിന്നാലെ ഇറാനെതിരായുള്ള ട്രംപിന്റെ പ്രസ്താവന സ്വർണവിലയെ ബാധിച്ചിരുന്നു. പണപ്പെരുപ്പം കൂടിയതിനാൽ പലിശ നിരക്ക് വർദ്ധിക്കാനുള്ള സാധ്യതയേറെയാണ്. ഇതെല്ലാം വില ഇടിയാൻ അനുകൂലമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
