പാലക്കാട്: കുട്ടികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതില്‍ പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാര്‍ക്ക് സസ്പെന്ഷന്. വീഴ്ച്ച വരുത്തിയ രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കാണ് ഇരുവരും കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോള്‍ സിറപ്പ് നല്‍കിയത്.
ഒരു വയസിന് മുമ്പുള്ള വാക്സിന് എടുക്കാന്‍ വന്ന കുഞ്ഞുങ്ങള്‍ക്കാണ് മരുന്ന് നല്‍കിയത്.പരാതി പറഞ്ഞപ്പോള്‍ മരുന്ന് മാറ്റി നല്‍കിയതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
