ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്ത ഡോക്ടർക്ക് നഷ്ടമായത് 32 ലക്ഷം രൂപ 

NOVEMBER 17, 2026, 11:07 PM

കണ്ണൂർ:  ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്ത ഡോക്ടർക്ക് 32 ലക്ഷം രൂപ നഷ്ടമായി. ഹാർട്ട്‌വിഷ് ഡോട്ട് ഇൻ എന്ന ഡേറ്റിങ് ആപ്പിന്റെ പേരിലാണ് തട്ടിപ്പ്.

പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. തുടക്കത്തിൽ നഷ്ടപ്പെട്ട തുക വെറും 14,000 രൂപ മാത്രമായിരുന്നുവെങ്കിലും അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. 

 2025 മാർച്ച്‌ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് പണം നഷ്ടമായത്.  പ്രതികൾ ആപ്പ് വഴി ഡോക്ടറെ സമീപിച്ച് ആദ്യം രജിസ്ട്രേഷനായി 3600 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വിവിധ വിവരങ്ങൾ നൽകാനായി 10,590 രൂപയും പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു.

vachakam
vachakam
vachakam

പിന്നീട് സേവനങ്ങൾ ലഭിക്കാത്തതിനാൽ പണം റീഫണ്ട് ചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഘട്ടം ഘട്ടമായി 32 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam