വ്യാജ വാർത്ത കൊടുക്കുമെന്ന് ഭീഷണി: ഡോക്ടറിൽ നിന്ന് ഡിസിസി അംഗം 10 ലക്ഷം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

NOVEMBER 17, 2026, 7:28 PM

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ കഴിഞ്ഞ ​ദിവസമാണ് അറസ്റ്റിലായത്.  ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് പേട്ട പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. പണം വാങ്ങാൻ വന്നപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതർ പേട്ട പൊലിസിനെ അറിയിച്ചിരുന്നു. തുടർന്ന്, സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.  

 സുഹൈൽ ഷാജഹാൻ 10 ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.  പണം നൽകിയാൽ വാർത്തകളൊന്നും വരില്ലെന്ന് സുഹൈൽ ഉറപ്പ് നൽകുന്ന ശബ്ദ രേഖയും പുറത്ത് വന്നു. അറസ്റ്റിലായ സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയെന്ന സുഹൈലിന്റെ വാദം അഭിനയമെന്ന് പൊലീസ് വിശദമാക്കുന്നത്. എകെജി സെൻററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്.

vachakam
vachakam
vachakam

 കൊച്ചിയിൽ ഗുണ്ടകളെ സംഘടിച്ച് തൂഫാൻ യോഗം നടത്തിയതും സുഹൈലാണ്.  സുഹൈൽ ഇത്തരത്തിൽ മറ്റ് ആശുപത്രികളിലും തട്ടിപ്പ് നടത്തിയോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെ ഇന്റർപോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam