പാർട്ടിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകളെ നിയമപരമായി പ്രതിരോധിക്കാൻ സിപിഎം   ലീഗൽ സെൽ  

NOVEMBER 13, 2026, 12:46 AM

തിരുവനന്തപുരം: സിപിഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സിപിഎം പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.

ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനു പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ആകെ മുന്നൂറോളം അഭിഭാഷകരാണ് ലീഗൽ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം രൂപീകരിച്ചത്.

 വ്യാജ വാർത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും സിപിഎം സജ്ജമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam