ചേരാനല്ലൂർ അപകടം:   അപകടത്തിന് മുൻപും കാറും ബൈക്കും  ഓടിച്ചിട്ടുണ്ടെന്ന് 17 കാരന്റെ മൊഴി

NOVEMBER 12, 2026, 10:59 PM

 കൊച്ചി : ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ   17കാരന്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി. 

  പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മൊഴി എടുത്തത്. 

 സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം.

vachakam
vachakam
vachakam

കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17 കാരൻ സമ്മതിച്ചു. വാഹനമോടിച്ച കാര്യം അച്ഛൻ അറിഞ്ഞിരുന്നില്ലെന്നും അച്ഛൻ അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് 17കാരൻ മൊഴി നൽകിയത്. സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട്‌ നാളെ കോടതിയിൽ ഹാജരാക്കും.

 കഴിഞ്ഞ ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ 2.20 ന് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam