ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

NOVEMBER 12, 2026, 11:39 PM

തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുല്‍ ഷഹ്ഫിയയുടെ പരാതിയിലാണ് നടപടി. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെ പ്രതി ചേര്‍ത്തത്. 

ഓഗസ്റ്റ് 18ന് പ്രസവിച്ച യുവതിയുടെ ശരീരത്തില്‍ പഞ്ഞി കണ്ടെത്തിയെന്നായിരുന്നു പരാതി.ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് തവണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മടക്കി അയച്ചുവെന്നാണ് യുവതി പറയുന്നത്.

vachakam
vachakam
vachakam

പിന്നീട് നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റില്‍ പഞ്ഞി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam