വന്ദേമാതരത്തെ അപമാനിച്ച കെ. മുരളീധരനെതിരെ കേസെടുക്കണമെന്ന് ബിജെപി

NOVEMBER 12, 2026, 7:11 PM

തിരുവനന്തപുരം: വന്ദേമാതരത്തെ അപമാനിച്ചതിന് മന്ത്രി കെ. മുരളീധരനെതിരെ കേസെടുക്കണമെന്ന് ബിജെപി. കാസര്‍ഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. വന്ദേമാതരം പാടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയില്‍ ഇരുന്നതാണ് പരാതിക്ക് അടിസ്ഥാനം. 

ഈ പരാതി ചൂണ്ടിക്കാണിച്ച് കൊണ്ട് ഗവർണർക്കും ഡിജിപിക്കും ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ബി. ജി. വിഷ്ണു പരാതി നൽകി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഖണ്ഡിക പാടുമെന്നും, സംസ്ഥാന സര്‍ക്കാരിൻ്റെ ഏത് ചടങ്ങിലും അതേ പാടുകയുള്ളൂ എന്നുമായിരുന്നു വിവാദത്തിന് പിന്നാലെ കെ. മുരളീധരൻ്റെ പ്രതികരണം.

vachakam
vachakam
vachakam

 വന്ദേമാതരം പാടി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതാണ് വാർത്തകളിൽ ഇടംപിടിച്ചത്. സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്ന തീരുമാനം കോൺഗ്രസ് എടുത്തിരുന്നു. എന്നാൽ ഈ വേദിയിൽ പാടാൻ നിശ്ചയിച്ചവർ ഇത് മുഴുവനായും പാടുകയായിരുന്നു. സംഘാടകർക്കും ഇത് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.

കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം.  ജില്ലാ കളക്ടറും, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും, കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നു. കെ നീലകണ്ഠൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ എന്നിവർ പാടി പൂർത്തിയാക്കുന്നത് വരെ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam