കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. കഴിഞ്ഞ ദിവസം പവന് 99,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 2,040 രൂപയാണ് കുറഞ്ഞത്. ഇതോടെ, നിലവിൽ ഒരു പവൻ സ്വർണത്തിന് 97,720 രൂപയാണ് വില. ഗ്രാമിന് 12,215 രൂപയാണ് നൽകേണ്ടത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 205 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10,000 രൂപയായും പവന് 80,000 രൂപയായും കുറഞ്ഞു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. 2026ൽ ഇത് രണ്ടാമത്തെ തവണയാണ് പവൻ വില ഒരു ലക്ഷം രൂപയിൽ താഴെ എത്തുന്നത്. ഇതിനു മുമ്പ് മാർച്ച് 23നാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലെത്തിയത്. അന്ന് പവന് 99,480 രൂപയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
