കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

NOVEMBER 13, 2026, 12:42 AM

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. 

'കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും കെ സി വേണുഗോപാലില്‍ ഇടപെടുന്നില്ല. കൂടെ നില്‍ക്കുന്നവരാണ് കെ സി വേണുഗോപാലിനെ വഷളാക്കുന്നത്.

കേരളത്തില്‍ ഇനിയും കുറേ സ്ഥാനങ്ങള്‍ മോഹിക്കുന്നവരുണ്ട്. കൂടെ നിന്ന് കെ സി വേണുഗോപാല്‍ അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് എനിക്ക് അറിയാം. ഇവരുടെ പ്രസ്താവനകള്‍ കാരണം വഷളാകുന്നത് കെ സി വേണുഗോപാലാണ്', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

vachakam
vachakam
vachakam

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെയും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കിയാണ് പ്രതികരിക്കേണ്ടതെന്നും യോഗ്യതയുള്ള ഒരുപാട് പേരെ ഒഴിച്ച് നിര്‍ത്തിയാണ് ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്നും വിമര്‍ശനമുണ്ടായി.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam