കൊല്ലം: ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം.മദ്യ ലഹരിയിലായിരുന്നു രണ്ടാനച്ഛന്‍ കുട്ടിയെ മർദിച്ചത്.
ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് തൂക്കിയെടുത്തും വസ്ത്രം ഊരി വടി കൊണ്ട് ക്രൂരമായി തല്ലി ചതച്ചുമാണ് ക്രൂരത.
സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര നടപടിയെടുക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി.ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതും ഇത്തരം അതിക്രമങ്ങള്‍ തടയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.കൊല്ലം റൂറല്‍ എസ്പിയും ചൈല്‍ഡ് ലൈനും പരാതി അന്വേഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
