'ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചില വിദേശ ശക്തികൾ ശ്രമിക്കുന്നു' 

MAY 7, 2024, 8:42 AM

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചില വിദേശ ശക്തികൾ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരു വികസിത രാജ്യമാകരുതെന്നാണ് ചിലരുടെ ആഗ്രഹം. ഇതിനെ ഇന്ത്യയിലെ ജനങ്ങൾ പൊരുതി പരാജയപ്പെടുത്തുമെന്നും മോദി പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വോട്ട് ബാങ്കായി ഉപയോഗിക്കാനുള്ള ശ്രമത്തെ മുസ്ലീങ്ങൾ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ പോലും മാറുന്നത് മുസ്ലീങ്ങൾ കാണണം.

vachakam
vachakam
vachakam

ഏകാധിപത്യ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് മോദി ആരോപിച്ചു. പ്രജ്വല് രേവണ്ണ ചെയ്തത് ഹീനമായ കുറ്റമാണെന്നും പ്രജ്വലിനെതിരെ കർശന നടപടിയെടുക്കുമെന്നും മോദി പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam