ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു യുവതി; പിന്നീട് സംഭവിച്ചത് 

MAY 7, 2024, 9:10 AM

ലക്നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു യുവതി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം ഉണ്ടായത്. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്ന് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചാണ് അതിക്രമം നടത്തിയത്. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്ന് മനൻ സെയ്ദി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പൊലീസിന് നൽകിയിട്ടുണ്ട്. 

അതിൽ മെഹർ ജഹാൻ ഭർത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കാണാം. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിൻ്റെ ശരീരഭാഗങ്ങൾ കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam