ലോക്സഭ തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി

MAY 7, 2024, 9:19 AM

ന്യൂ ഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടേടുപ്പിന് തുടക്കമായി.രാജ്യത്തെ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. 1351 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുക.

പ്രമുഖ പാർട്ടി നേതാക്കളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ,കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്,പ്രഹ്‌ളാ ജോഷി, ശിവരാജ് സിംഗ് ചൗഹാൻ,എസ് പി നേതാവ് ഡിമ്പിൾ യാഥവ്, സുപ്രിയ സുലെ എന്നി പ്രമുഖരും മൂന്നാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

vachakam
vachakam
vachakam

ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഉത്തർപ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയിട്ടുണ്ട്.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിൽ എത്തി വോട്ട് രേഖപ്പെടുത്തി.ജനാധിപത്യത്തിൽ വോട്ടിങ്ങിന് വലിയ പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച മോദി ഇത്രയും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയത് വോട്ടിങ്ങിനെ സുഗമമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുകയും ചെയ്തു.


vachakam
vachakam
vachakam

ENGLISH SUMMARY: 3rd phase polling started

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam