അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് നിര്യാതനായി

MAY 9, 2024, 9:49 PM

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് നിര്യാതനായി. 2019ൽ അന്തരിച്ച യുഎഇ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്‍യാന്റെ മകനാണ് ശൈഖ് ഹസ്സ. അദ്ദേഹത്തിന്റെ  വിയോഗത്തിൽ യുഎഇ പ്രസിഡൻഷ്യൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി.  

രാജകുടുംബത്തിലെ അംഗങ്ങൾക്ക് പുറമെ മുതിർന്ന ഉദ്യോഗസ്ഥരും നിരവധി പൊതുജനങ്ങളും മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു. യുഎഇ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത നിരവധി ചടങ്ങുകളിൽ അടുത്തിടെ ശൈഖ് ഹസ്സയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദും സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam