സ്പെയിനിൽ ദാരുണമായ തീപിടിത്തം: അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ അഞ്ച് യുവാക്കൾ പൊള്ളലേറ്റ് മരിച്ചു

FEBRUARY 17, 2026, 3:43 AM

സ്പെയിനിലെ കറ്റാലോണിയയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ നാല് പേർക്ക് നിസ്സാര പരിക്കുകളുമേറ്റതായി പ്രാദേശിക അഗ്നിശമന സേന അറിയിച്ചു.

ബാർസലോണയ്ക്ക് വടക്കുള്ള മാൻലിയു എന്ന പട്ടണത്തിലെ അഞ്ച് നില കെട്ടിടത്തിലെ സ്റ്റോറേജ് റൂമിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവർ യുവാക്കളാണെന്നും ഇതിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്നും അഗ്നിശമന സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അപകടകാരണം വ്യക്തമല്ല. സ്റ്റോറേജ് റൂമിൽ കുടുങ്ങിപ്പോയതുകൊണ്ടാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ നടന്നുവരികയാണ്. കറ്റാലൻ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam