കാനഡയില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വീടുകളുടെ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ കാരണം വീട് വാങ്ങുക എന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയാസകരമാകുന്നു. റേയ്റ്റ്‌സ് ഡോട്ട് സിഎ (rates.ca)പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കാനഡയിലെ പ്രധാന 13 നഗരങ്ങളില്‍ 11 എണ്ണത്തിലും വീട് വാങ്ങാനുള്ള ശേഷി മുന്‍പത്തേക്കാള്‍ മോശമായിരിക്കുകയാണ്.
സാധാരണയായി വീടുകളുടെ വില കുറയുമ്പോള്‍ ചെറിയ തുക വായ്പയെടുത്താല്‍ മതിയാകും എന്നതിനാല്‍ ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ എളുപ്പമാകാറുണ്ട്. എന്നാല്‍ നിലവില്‍ ബാങ്ക് പലിശനിരക്കിലുണ്ടായ കുത്തനെ ഉള്ള വര്‍ധനവ്, വിലക്കുറവിലൂടെ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളേക്കാള്‍ വലിയ സാമ്പത്തിക ഭാരമാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കുന്നത്. ബാങ്ക് ഓഫ് കാനഡ ബോണ്ട് ഈല്‍ഡുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രധാന ബാങ്കുകളിലെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് മോര്‍ട്ട്‌ഗേജ് യോഗ്യത നിര്‍ണ്ണയിക്കുന്ന സ്‌ട്രെസ് ടെസ്റ്റ് നിരക്കുകളെയും പ്രതികൂലമായി ബാധിച്ചു.
വാങ്കൂവര്‍, വിക്ടോറിയ, എഡ്മണ്ടണ്‍, ടൊറന്റോ, ഒട്ടാവ, ഫ്രെഡറിക്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ വീടുവിലയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മോര്‍ട്ട്‌ഗേജ് നേടാന്‍ ആവശ്യമായ വാര്‍ഷിക വരുമാന പരിധി ഉയര്‍ന്നു. ഉദാഹരണത്തിന് വാങ്കൂവറില്‍ ശരാശരി വീടുവിലയില്‍ 1,600 ഡോളറിന്റെ കുറവുണ്ടായെങ്കിലും പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് തുകയില്‍ 37 ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതോടെ ഇവിടെ മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ആവശ്യമായ കുറഞ്ഞ വാര്‍ഷിക വരുമാനം 2,26,400 ഡോളറായി ഉയര്‍ന്നു.
അതേസമയം കാല്ഗറിയില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഇവിടെ വീടുവിലയില്‍ 4,000 ഡോളറിന്റെ വര്‍ധനവുണ്ടായതിനൊപ്പം മോര്‍ട്ട്‌ഗേജ് തിരിച്ചടവിലും വലിയ തുകയുടെ വര്‍ധനവുണ്ടായി. സെന്റ് ജോണ്‍സ്, റജീന, മോണ്‍ട്രിയല്‍, വിന്നിപെഗ് എന്നീ നഗരങ്ങളിലും വീടുവിലയും പ്രതിമാസ ഗഡുക്കളും വരുമാന നിബന്ധനകളും ഒരുപോലെ ഉയര്‍ന്ന സാഹചര്യമാണുള്ളത്.
ഹാളിഫാക്‌സ്, ഹാമില്‍ട്ടണ്‍ എന്നീ നഗരങ്ങളില്‍ മാത്രമാണ് അല്പമെങ്കിലും ആശ്വാസകരമായ സാഹചര്യം നിലനില്‍ക്കുന്നത്. ഹാളിഫാക്‌സില്‍ ശരാശരി വീടുവിലയില്‍ 11,400 ഡോളറിന്റെ വലിയ കുറവുണ്ടായതിനെത്തുടര്‍ന്ന് പ്രതിമാസ തിരിച്ചടവില്‍ 35 ഡോളറിന്റെ കുറവ രേഖപ്പെടുത്തി.
വരും മാസങ്ങളിലെ പ്രവചനങ്ങള്‍
ആഗോളതലത്തിലെ രാഷ്ട്രീയ അസ്ഥിരതകളും യു.എസുമായുള്ള വ്യാപാര മേഖലയിലെ മാറ്റങ്ങളും കാരണം പലിശനിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ വീട് വാങ്ങള്‍ ശേഷി മെച്ചപ്പെടാന്‍ സാധ്യത കുറവാണെന്ന്് Rates.ca വ്യക്തമാക്കുന്നു. റോയല്‍ ബാങ്ക് ഓഫ് കാനഡ എക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ജനങ്ങളുടെ വരുമാന വളര്‍ച്ചയില്‍ വലിയ മുന്നേറ്റമുണ്ടായാല്‍ മാത്രമേ സാമ്പത്തിക സുരക്ഷിതത്വത്തോടെ വീടുകള്‍ സ്വന്തമാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കൂ.
ആഗോള ഇന്ധനക്ഷാമം: ഡീസല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് അമേരിക്കന്‍ കമ്പനികള്‍
റഷ്യ-ഇറാന്‍ യുദ്ധങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ യു.എസ് റിഫൈനറികള്‍ ഡീസല്‍ ഉല്‍പ്പാദനം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തുന്നു. യു.എസ് ഊര്‍ജ്ജ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 5.3 ദശലക്ഷം ബാരല്‍ ഡിസ്റ്റിലേറ്റ് ഫ്യൂവല്‍ ഓയിലാണ് അമേരിക്കയില്‍ നിര്‍മ്മിക്കുന്നത്. സാധാരണയായി ശൈത്യകാലത്ത് മാത്രം കാണാറുള്ള ഇത്തരം ഉയര്‍ന്ന ഉല്‍പ്പാദന നിരക്ക് ജൂലൈ മാസത്തിലെ റെക്കോര്‍ഡ് നേട്ടമാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലില്‍ നിന്ന് ഡീസല്‍ വേര്‍തിരിച്ചെടുക്കുന്ന പ്രോസസിംഗ് ലാഭവിഹിതം സര്‍വ്വകാല ഉയരത്തിലെത്തിയതാണ് ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ കമ്പനികള്‍ക്ക് പ്രേരണയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
