ട്രംപ് സര്‍ക്കാരില്‍ മസ്‌ക് ആരായിരിക്കും?

NOVEMBER 13, 2024, 12:57 PM

ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാരില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകന്‍ വിവേത് രാമസ്വാമിക്കൊപ്പം എലോണ്‍ മസക് ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമത വകുപ്പിനെ നയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു.

ട്രംപ് പറയുന്നത് പ്രകാരം ഇരുവരും സര്‍ക്കാരിന് പുറത്ത് നിന്ന് ഉപദേശങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുമെന്നും വലിയ തോതിലുള്ള ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കായി വൈറ്റ് ഹൗസ്, ഓഫീസ് ഓഫ് മാനേജ്‌മെന്റ്, ബജറ്റ് എന്നിവയുമായി പങ്കാളികളാകുമെന്നുമാണ് വിവരം.

സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മസ്‌ക്കിനെ സര്‍ക്കാരിന്റെ ഭാഗമാക്കിക്കൊണ്ടുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവാന്‍ സാധ്യതയുണ്ട്.

എന്താണ് ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമത വകുപ്പ്?

ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് സര്‍ക്കാരിലെ പുതിയ വിഭാഗമാണ് കാര്യക്ഷമത വകുപ്പ്. ഇത് ആദ്യം നിര്‍ദ്ദേശിച്ചത് മസ്‌ക്ക് തന്നെയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി ട്രംപ് ഇതിനെ കാണുന്നു. ഡോജ് എന്ന ചുരുക്ക പേരിലാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റ് അറിയപ്പെടുന്നത്.

അതേസമയം ഈ ഡിപ്പാര്‍ട്ട്‌മെന്റ് എങ്ങനെ പ്രവര്‍ത്തിക്കും എന്നത് വ്യക്തമല്ല, ട്രംപിന്റെ അഭിപ്രായത്തില്‍ ഈ വകുപ്പിന് കീഴിലുള്ള ട്രംപിന്റെയും മസ്‌ക്കിന്റെയും ദൗത്യം സര്‍ക്കാര്‍ ബ്യൂറോക്രസി കുറയ്ക്കുക, അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവ് കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സിയെ പുനസംഘടിപ്പിക്കുക എന്നിവയായിരിക്കും.

ഡോജ് ഇക്കാലത്തെ മാന്‍ഹട്ടന്‍ പ്രൊജക്റ്റ് ആകുമെന്ന് ട്രംപ് വിശ്വസിക്കുന്നു. യുകെ, കാനഡ എന്നിവയുമായി സഹകരിച്ച് യുഎസ് നേതൃത്വം നല്‍കുന്ന മാന്‍ഹട്ടന്‍ പ്രൊജക്റ്റ് രണ്ടാം ലോക മാഹായുദ്ധകാലത്ത് ആദ്യത്തെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നടത്തിയ ഒരു ഗവേണഷണ-വികസന പരിപാടിയായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് എതിരാളിയായ കമലാ ഹാരിസിനെ 69 ഇലക്ടറല്‍ വോട്ടുകള്‍ക്ക് പാരാജയപ്പെടുത്തിയാണ് ട്രംപ് വിജയിച്ചത്. ആദ്യം മുതല്‍ക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്യഷ്യല്‍ ക്യാംപെയ്‌നിലെ പ്രധാന ഭാഗമായിരുന്നു മസ്‌ക്. അദ്ദേഹം ട്രംപിന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam