ആരാണ് ഉഷ ചിലുകുരി?

JULY 16, 2024, 8:17 PM

ഒഹായോ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെ.ഡി വാന്‍സിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വിജയിച്ചാല്‍ വാന്‍സ് യുഎസ് വൈസ് പ്രസിഡന്റാകും. മുപ്പത്തൊന്‍പതുകാരനായ വാന്‍സിന് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജ ഉഷ ചിലുകുരിയാണ് അദ്ദേഹത്തിന്റെ ഭാര്യ.

എന്നാല്‍ ആരാണിവര്‍. വെറുമൊരു ഇന്ത്യന്‍ വംശജ എന്നതില്‍ കവിഞ്ഞുള്ള പ്രത്യേകതകള്‍ വല്ലതും ഇവര്‍ക്കുണ്ടോ? തന്റെ വ്യക്തി ജീവിതവും ആത്മീയ ജീവിതവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് ഭാര്യ വഹിച്ചിട്ടുണ്ടെന്നാണ് വാന്‍സ് വെളിപ്പെടുത്തുന്നത്. ഉഷ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന കമ്പനിയില്‍ അഭിഭാഷകയാണ്. ഉഷയുടെ മാതാപിതാക്കള്‍ യുഎസിലേക്ക് കുടിയേറിയവരാണ്. മികവുറ്റ അക്കാദമിക് പശ്ചാത്തലം ഉഷയ്ക്കുണ്ട്. യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബാച്ചിലര്‍ ഡിഗ്രി അവര്‍ക്കുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫി ഡിഗ്രിയില്‍ മാസ്റ്റേഴ്സും അവര്‍ നേടിയിട്ടുണ്ട്.

സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ്, ബ്രെറ്റ് കാവനോ എന്നിവരുടെ ക്ലര്‍ക്കായിരുന്നു ഉഷ ചിലുകുരി. അതിന് ശേഷമാണ് സുപ്രീം കോടതിയിലേക്ക് അവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് അവര്‍ വളര്‍ന്നത്. യേല്‍ ജേണല്‍ ഓഫ് ലോ ടെക്നോളജിയുടെ യേല്‍ ലോ ജേണലില്‍ മാനേജിംഗ് എഡിറ്ററായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കേംബ്രിഡ്ജിലെ പഠനം. അവിടെ ഇടതുപക്ഷവുമായിട്ടായിരുന്നു ഉഷയ്ക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. ലിബറല്‍ ഗ്രൂപ്പുകളുമായും അവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. 2014 ല്‍ ഉഷ ഡെമോക്രാറ്റ് പാര്‍ട്ടി ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ അവരുടെ പേരും രജിസ്റ്റര്‍ ചെയ്തിരുന്നു.

ആന്ധ്രാപ്രദേശില്‍ വേരുകളുള്ള ഉഷയുടെ കുടുംബം യുഎസിലേക്ക് കുടിയേറിയവരാണ്. കാലിഫോര്‍ണിയയിലാണ് ഉഷയുടെ ജനനം. സാന്‍ഡിയാഗോയിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. 2013 ല്‍ യേല്‍ ലോ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് വാന്‍സിനെ കണ്ടുമുട്ടുന്നത്. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. നിയമബിരുദം നേടിയതിന് ശേഷം 2014 ല്‍ ഇരുവരും വിവാഹിതരായി. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.

വാന്‍സിന്റെ ഓര്‍മക്കുറിപ്പാണ് ഹില്ലിബില്ലി എലെജി എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകം. ഇതിന് ആവശ്യമായ പോയിന്റുകള്‍ സമ്മാനിച്ചത് ഉഷയാണ്. ഗ്രാമീണ വെള്ളക്കാരുടെ സാമൂഹിക തകര്‍ച്ചയെ കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിച്ചിരുന്നത്. നേരത്തെ വളരെ അപൂര്‍വമായി പൊതുവേദികളില്‍ ഉഷ വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്.

പ്രമുഖ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര വാന്‍സിന്റെയും ഉഷയുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പഴയ ഫോട്ടോയാണിത്. ഇതാ ആഘോഷിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വിവാഹം എന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വാന്‍സും ഉഷയും ഇന്ത്യന്‍ വസ്ത്രങ്ങളും വിവാഹ മാലയും അണിഞ്ഞാണ് ചിത്രത്തില്‍ നിന്നിരുന്നത്. ആനന്ദ് അംബാനിയുടെയും വാന്‍സിന്റെയും വിവാഹങ്ങള്‍ തമ്മില്‍ പരോക്ഷമായി താരതമ്യം ചെയ്ത് കൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. വാന്‍സിന്റെയും ഉഷയുടെയും വിവാഹങ്ങള്‍ വളരെ ലളിതമായ രീതിയിലായിരുന്നു നടന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam