മസ്‌കിനെ കടത്തിവെട്ടി ലോക കോടീശ്വരന്‍ എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് ലാറി എല്ലിസണ്‍. സ്വന്തമായി കണക്കില്ലാത്ത റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന് ഉടമയാണ് എല്ലിസണ്‍. ഒരുകാലത്ത് റെക്കോര്‍ഡ് തുകയ്ക്ക് അദ്ദേഹം എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ വിറ്റഴിക്കപ്പെട്ടവയില്‍വച്ച് ഏറ്റവും ചെലവേറിയ വീട് വാങ്ങിയത് ഒരു ഉദാഹരണം മാത്രം. ജാപ്പനീസ് വാസ്തുവിദ്യയോടുള്ള ഇഷ്ടം മൂലം ജപ്പാനില്‍ നിരവധി പ്രോപ്പര്‍ട്ടികള്‍ എല്ലിസണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം വര്‍ധിച്ചതോടെ സഹസ്ഥാപകനായ ലാറി എല്ലിസണ്‍, ഇലോണ്‍ മസ്‌കിനെ കടത്തിവെട്ടി, കുറച്ചുദിവസത്തേക്ക് ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഫോര്‍ബ്സിന്റെ കണക്ക് അനുസരിച്ച് എല്ലിസണിന്റെ ആസ്തി 270 ബില്യന്‍ ഡോളറിനും മുകളിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വീടുകള്‍, റിസോര്‍ട്ടുകള്‍, സ്വകാര്യ ദ്വീപുകള്‍, എസ്റ്റേറ്റുകള്‍ എന്നിവ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
ലാനായ് ദ്വീപ്
2012 ലാണ് 300 മില്യന്‍ ഡോളര്‍ വില നല്‍കി എല്ലിസണ്‍ ഹവായ് ദ്വീപായ ലാനായിയുടെ 98 ശതമാനവും സ്വന്തമാക്കിയത്. പിന്നീട് ഏതാണ്ട് അര ബില്യന്‍ ഡോളര്‍ മുടക്കി അദ്ദേഹം ദ്വീപിനെ ആഡംബര വിശ്രമകേന്ദ്രമാക്കിമാറ്റി.
വുഡ്‌സൈഡ് എസ്റ്റേറ്റ്
എല്ലിസണിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കലിഫോര്‍ണിയയിലെ വുഡ്‌സൈഡില്‍ ജാപ്പനീസ് കൊട്ടാരത്തിന്റെ മാതൃകയില്‍ നിര്‍മിച്ച എസ്റ്റേറ്റാണ്. 200 മില്യന്‍ ഡോളറിലേറെയാണ് ഇതിനായി ചെലവഴിച്ചത്. 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര വീട്, കോയി കുളങ്ങള്‍, മനുഷ്യനിര്‍മിത തടാകങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
മാലിബുവിലെ ബില്യനയേഴ്സ് ബീച്ച് പ്രോപ്പര്‍ട്ടി
മാലിബുവിലെ ബില്യനയേഴ്സ് ബീച്ച് എന്നറിയപ്പെടുന്ന കാര്‍ബണ്‍ ബീച്ചിലെ ഏറ്റവും വലിയ വ്യക്തിഗത ഭൂവുടമയാണ് എല്ലിസണ്‍. ചുരുങ്ങിയത് 10 പ്രോപ്പര്‍ട്ടികള്‍ എങ്കിലും അദ്ദേഹത്തിന് ഇവിടെ സ്വന്തമായുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഫ്‌ളോറിഡ ഇടപാടുകള്‍
ഫ്‌ളോറിഡയുടെ തീരദേശത്തെ ആഡംബര പ്രോപ്പര്‍ട്ടികളിലും എല്ലിസണ്‍ കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. 2022 ല്‍ 173 മില്യന്‍ ഡോളര്‍ വിലനല്‍കി മനാലാപനിലെ ഒരു എസ്റ്റേറ്റ് സ്വന്തമാക്കി എല്ലിസണ്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആ സമയത്ത് ഫ്‌ലോറിഡയില്‍ വിറ്റഴിക്കപ്പെട്ടവയില്‍വച്ച് ഏറ്റവും ചെലവേറിയ വീടായിരുന്നു അത്.
ചരിത്ര പ്രാധാന്യമുള്ള സ്വത്തുക്കള്‍
ആഡംബരത്തിനൊപ്പം ചരിത്രപരമായ പ്രാധാന്യമുള്ള സ്വത്തുക്കളിലും എല്ലിസണ്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. റോഡ് ഐലന്‍ഡിലെ ബംഗ്ലാവ് 10.5 മില്യണ്‍ ഡോളറിനാണ് എല്ലിസണ്‍ വാങ്ങിയത്. ഇത് ഒരു പ്രൈവറ്റ് ആര്‍ട്ട് മ്യൂസിയമാക്കി മാറ്റുന്നതിനുവേണ്ടി 100 മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്തു. ജാപ്പനീസ് വാസ്തുവിദ്യ അത്രയധികം സ്വാധീനിച്ചിട്ടുള്ളതിനാല്‍ ജപ്പാനിലും നിരവധി പ്രോപ്പര്‍ട്ടികള്‍ എല്ലിസണ്‍ സ്വന്തമാക്കിയിട്ടുണ്ട് .
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1